Thursday, February 17, 2011

എങ്ങനെ ഒരു മെയിലിനു ഓട്ടോമാറ്റിക് റിപ്ലേ അയക്കാം ?



പലപ്പോഴും നിങ്ങളില്‍ പലരും ശ്രദ്ധിച്ചിട്ടുണ്ടായിരിക്കും ,എന്താണെന്നാല്‍..നമ്മള്‍ മറ്റുള്ളവര്‍ക്ക് ഒരു മെയില്‍ ചെയ്ത ഉടന്‍ തന്നെ Thanks for your mail എന്നും മറ്റും പറഞ്ഞു നമ്മള്‍ അയച്ച ആളുടെ മെയിലില്‍ നിന്നും ഒരു റിപ്ലേ മെയില്‍ കിട്ടാറില്ലേ ? ദാ ഇത് പോലെ..

അത് പോലെ നിങ്ങള്‍ക്ക് ഒരാള്‍ മെയില്‍ ചെയ്താല്‍ അവര്‍ക്കും അയക്കാം ഒരു ഓട്ടോമാറ്റിക് റിപ്ലേ...എങ്ങനെയാണ് ഓട്ടോമാറ്റിക് റിപ്ലേ സംവിധാനം ജിമെയിലില്‍ സെറ്റ് ചെയ്യുന്നതെന്ന് നോക്കാം..


അതിനായി ആദ്യം ജിമെയില്‍ സൈന്‍ ഇന്‍ ചെയ്ത് ജിമെയില്‍ സെറ്റിംഗ്സില്‍ പോകുക.അതില്‍ General ടാബില്‍ ,ഏറ്റവും താഴെയായി Vacation responder എന്ന ഒരു ഓപ്ഷന്‍ കാണാം.അതില്‍ Vacation responder on എന്നത് ടിക്ക് ചെയ്ത് Subject കോളത്തിലും Message കോളത്തിലും ആവശ്യമായ വിവരങ്ങള്‍ കൊടുത്ത് Only send a response to people in my Contacts എന്നത് ടിക്ക് ചെയ്ത് Save Changes ബട്ടണ്‍ പ്രസ്‌ ചെയ്യുക.

ഇപ്പോള്‍ നിങ്ങള്‍, നിങ്ങളുടെ ഓട്ടോമാറ്റിക് റിപ്ലേ ജിമെയില്‍ സെറ്റ് ചെയ്ത് കഴിഞ്ഞു.ശേഷം ജിമെയിലിലേക്ക് വരിക. അവിടെ ജി മെയിലിനു മുകളില്‍ ഒരു Vacation responder ബാര്‍ നിങ്ങള്ക്ക് കാണാവുന്നതാണ്.

അതില്‍ End now എന്നും Vecation setting എന്നും കാണാം.അതില്‍ End now ക്ലിക്ക് ചെയ്‌താല്‍,ഇപ്പോള്‍ നിങ്ങള്‍ സെറ്റ് ചെയ്ത് വെച്ച ഓട്ടോമാറ്റിക് റിപ്ലേ താല്‍കാലികമായി നിര്‍ത്തി വെക്കാവുന്നതാണ്.ഇനി ഓട്ടോമാറ്റിക് റിപ്ലേയില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ Vacation settings എന്നതില്‍ ക്ലിക്ക് ചെയ്താല്‍ മതി.

No comments:

Post a Comment