Sunday, October 2, 2011

ഡൌണ്‍ ലോഡ് ചെയ്യാതെ വീഡിയോ സേവ് ചെയ്യാം

നമ്മള്‍ ഇവിടെ പല തവണ പല രീതിയില്‍ ഒരു വീഡിയോ വെബ്സൈറ്റുകളില്‍ നിന്നും ഡൌണ്‍ ലോഡ് ചെയ്യുന്ന വിധം അവതരിപ്പിച്ചിരുന്നു,എന്നാല്‍ ഇപ്പോള്‍ ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന സോഫ്റ്റ് വെയര്‍ ഡൌണ്‍ ലോഡ് ചെയ്യാതെ വീഡിയോ എങ്ങിനെ സേവ് ചെയ്യാം എന്നുള്ളതിനാണു

സ്വാഭാവികമായും നിങ്ങള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ ————————————————————————— ഡൌണ്‍ ലോഡ് തന്നെ അല്ലെ സേവ് ചെയ്യുക എന്നത് ?

അതേ, രണ്ടും ഒന്നു തന്നെ,

പിന്നെന്താണു ഈ സോഫ്റ്റ് വെയര്‍ വച്ചു


സേവ് ചെയ്യാം എന്ന്‍ പറയുന്ന്ത് ?


നമ്മള്‍ എല്ലാവരും യൂ ടൂബിലോ ഫേസ് ബുക്കിലോ ഒക്കെ ഒരു വീഡിയോ പ്ലേ ചെയ്തു നോക്കുമെന്നു ഉറപ്പാണു, അതിനു ശേഷം അതു ഇഷ്ടപ്പെട്ടാലല്ലേ നമ്മള്‍ അതു ഡൌണ്‍ ലോഡ് ചെയ്യണം എന്നാഗ്രഹിക്കു , നിങ്ങള്‍ അതു കണ്ടു എന്നതിനര്‍ഥം അത് ഡൌണ്‍ ലോഡ് ആയി എന്ന്‍ തന്നെ ആണു, പക്ഷേ അതു എവിടെ ഡൌണ്‍ ലോഡ് ആയി കിടക്കുന്നു എന്നൊക്കെ കണ്ടു പിടിക്കുക സ്വല്‍പം ബുദ്ധിമുട്ടാണു, കാരണം അത് കിടക്കുന്നത് ബ്രൌസറിന്റെ കാഷേ സ്പേസില്‍


ആണെങ്കിലും അതിനു എക്സ്ടെന്‍ഷന്‍ ഒന്നും കാണിക്കാത്തതിനാല്‍ കാഷേ സ്പേസില്‍ നിന്നും വീഡിയോയും ചിത്രങ്ങളും ഒക്കെ വേര്‍തിരിച്ചറിയുക സ്വല്‍പം ബുദ്ധിമുട്ട് തന്നെ ആണു,കാരണം നിങ്ങളില്‍ പലരും ഇന്നുവരെ കാഷേ ക്ലിയര്‍ ചെയ്തിട്ടില്ല എന്നുള്ളതു തന്നെ ,ക്ലിയര്‍ ചെയ്യാന്‍ Ctrl+Shift+Delete എന്ന കീകള്‍ ഒപ്പം അമര്‍ത്തി ഓകെ കൊടുക്കുക്ക

ഞാന്‍ ഇവിടെ പരിചയപ്പെടുത്തുന്ന സോഫ്റ്റ്വെയര്‍ ആ കാഷേയില്‍ നിന്നും വീഡിയോ മാത്രം നിങ്ങള്‍ക്കു കാണിച്ചു തരുന്നു,ആ വീഡിയോ ഫയല്‍ നിങ്ങള്‍ക്കിഷ്ടമുള്ള ഭാഗത്തേക്ക് കോപ്പി ചെയ്യാം,പ്ലേ ചെയ്യാം, ഈ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാളും ചെയ്യേണ്ട ആവശ്യമില്ല,ചുമ്മാ ഡബിള്‍ ക്ലിക്ക് ചെയ്യുക മാത്രം ചെയ്താല്‍ മതി


ഡൌണ്‍ ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ഡൌണ്‍ ലോഡ് ചെയ്ത ഫയലില്‍ നിന്നും VideoCacheView.exe എന്ന ഫയല്‍ ഡെസ്ക് ടോപ്പില്‍ കോപ്പി ചെയ്തു ഇടുക, ഇനി അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക, ഒരു ചെറിയ പ്രോഗ്രാം ഓപ്പണ്‍ ആയി വരും, അതില്‍ Options മെനുവില്‍ നിന്നും Advanced Options എടുക്കുക















how to save a file from internet explorer browser cache



















how to save a file from internet explorer browser cache

ചിത്രത്തില്‍ കാണുന്ന പോലെ നിങ്ങള്‍ ഉപയോഗിക്കുന്ന ബ്രൌസറുകള്‍ ടിക്ക് മാര്‍ക്ക് ചെയ്യുക,ഓകെ കൊടുക്കുക, ഇനി യൂടൂബിലോ ഫേസ് ബുക്കിലോ ഒരു വീഡിയോ കണ്ട ശേഷം ഈ സോഫ്റ്റ്വെയര്‍ ഓപ്പണ്‍ ആക്കി നോക്കു, ആ ഫയല്‍ നിങ്ങള്‍ക്കു ഇതില്‍ കാണാന്‍ സാധിക്കും

















how to save a file from internet explorer browser cache

അതില്‍ കാണിക്കുന്ന ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ ആ മൂവി ഫയല്‍ നിങ്ങള്‍ക്കിഷ്ടമുള്ളയിടത്തേക്ക് കോപ്പി ചെയ്യാനാവുന്നതാണു

ഗൂഗിള്‍ ക്രോമിന്റെ കാഷേ കിടക്കുന്ന സ്ഥലം നോക്കു
C:\Documents and Settings\യൂസര്‍നെയിം\Local Settings\Application Data\Google\Chrome\User Data\Default\Cache


No comments:

Post a Comment